
പ്ലാറ്റ്ഫോമിലൂടെ,
അങ്ങോട്ടുമിങ്ങോട്ടും
അലസം നടന്ന്,
എല്ലാ, അവയവങ്ങള്‍കൊണ്ടും
മൊബൈലില്‍,
സംസാരിച്ചുക്കൊണ്ടിരിക്കുന്ന
അവളുടെ
മുഖത്തു നിന്നും,
വായിച്ചെടുക്കാനാവുന്നുണ്ട്,
അവള്‍,
അവളുടെ,
പുരുഷനെ,
ചതിക്കുകയാണെന്ന്...
Author: പവിത്രന്‍ തീക്കുനി
ആയഞ്ചേരി തപാല്‍,വടകര.
ആയഞ്ചേരി തപാല്‍,വടകര.
No comments:
Post a Comment