Google

Monday, September 3, 2007

മഴയിലുണ്ടായ മകള്‍


മഴയെ അത്ര വെറുപ്പൊന്നുമായിരുന്നില്ല അയാള്‍ക്ക്‌. മഴയെ സ്നേഹിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നു. അത്‌ അയാളില്‍ യൌവനം കത്തിനിന്ന കാലമായിരുന്നു. മഴയുടെ കുളിരില്‍ കെട്ടുപിണഞ്ഞ്‌, വടക്കേപറമ്പിലെ വാഴക്കൂട്ടത്തില്‍ അയാളും സൌമിനിയും എത്രയോ നേരം കിടക്കൂമായിരുന്നു. അന്നൊക്കെ മഴക്ക്‌ സൌമിനിയുടെ ഗന്ധമായിരുന്നു.

കരയണ്ട നീ- അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു നടന്നു. മുന്‍പു പത്തുപതിനെട്ടു വര്‍ഷം മുന്‍പ്‌, ഞാന്‍ മഴയുമായ്‌ കെട്ടുപിണഞ്ഞ ഒരു കാലത്ത്‌....... അന്നെന്നും ഞങ്ങള്‍ ഒരുമിച്ചായിരുന്നു..... എനിക്കിപ്പോഴെല്ലാം ഒര്‍ക്കാം ശരിയല്ലേ, നിണ്റ്റെ അമ്മച്ചീടെ പേരു മഴയെന്ന് തന്നെയല്ലേ?

അവള്‍ ഞെട്ടിയുണര്‍ന്ന് അയാളെ നോക്കുമ്പോള്‍, അവളുടെ മുഖത്ത്‌ നിറയെ മഴ വന്നുവീഴുന്നത്‌ കണ്ടു.