Google

Monday, September 3, 2007

മഴയിലുണ്ടായ മകള്‍


മഴയെ അത്ര വെറുപ്പൊന്നുമായിരുന്നില്ല അയാള്‍ക്ക്‌. മഴയെ സ്നേഹിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നു. അത്‌ അയാളില്‍ യൌവനം കത്തിനിന്ന കാലമായിരുന്നു. മഴയുടെ കുളിരില്‍ കെട്ടുപിണഞ്ഞ്‌, വടക്കേപറമ്പിലെ വാഴക്കൂട്ടത്തില്‍ അയാളും സൌമിനിയും എത്രയോ നേരം കിടക്കൂമായിരുന്നു. അന്നൊക്കെ മഴക്ക്‌ സൌമിനിയുടെ ഗന്ധമായിരുന്നു.

കരയണ്ട നീ- അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു നടന്നു. മുന്‍പു പത്തുപതിനെട്ടു വര്‍ഷം മുന്‍പ്‌, ഞാന്‍ മഴയുമായ്‌ കെട്ടുപിണഞ്ഞ ഒരു കാലത്ത്‌....... അന്നെന്നും ഞങ്ങള്‍ ഒരുമിച്ചായിരുന്നു..... എനിക്കിപ്പോഴെല്ലാം ഒര്‍ക്കാം ശരിയല്ലേ, നിണ്റ്റെ അമ്മച്ചീടെ പേരു മഴയെന്ന് തന്നെയല്ലേ?

അവള്‍ ഞെട്ടിയുണര്‍ന്ന് അയാളെ നോക്കുമ്പോള്‍, അവളുടെ മുഖത്ത്‌ നിറയെ മഴ വന്നുവീഴുന്നത്‌ കണ്ടു.

Sunday, September 2, 2007

സ്റ്റാലിനിസ്റ്റുകള്‍ മടങ്ങി വരുന്നുണ്ട്


പ്രവാസി എഴുത്തുകാരന്‍ പി. ജെ. ജെ ആന്റണിയുടെ “സ്റ്റാലിനിസ്റ്റുകള്‍ മടങ്ങി വരുന്നുണ്ട്” എന്ന കഥാസമാഹാരം പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ ആലപ്പുഴയില്‍ പ്രകാശനം ചെയ്തു.

എഴുത്തുകാരന്‍ സ്വതന്ത്രനും നിര്‍ഭയനുമായി എഴുതുമ്പോഴാണ് മികച്ച രചനകള്‍ പിറക്കുന്നതെന്നും അതിനാല്‍ എഴുത്തുകാരനെ പാട്ടിലാക്കാനുള്ള തന്ത്രങ്ങള്‍ക്കെതിരെ അയാള്‍ സദാ ജാഗരൂകനായിരിക്കണമെന്നും പെരുമ്പടവം അഭിപ്രായപ്പെട്ടു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം കഥാകൃത്ത് കെ. എ. സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. യുവകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകത്തെ പരിചയപ്പെടുത്തി. പുതിയ കാലത്തെ പുതിയ രീതിയില്‍ ആവിഷ്കരിക്കുകയാണ് ഈ സമാഹാരത്തിലെ കഥകളെന്നും അതിനു സഹായകരമായ ഭാഷയും ആഖ്യാന ശൈലിയുമാണ് പി. ജെ. ജെ ആന്റണിയുടെ കരുത്തെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു.

മുഖരേഖ മാസികയുടെ മാനേജിങ്ങ് എഡിറ്റര്‍ ഫാ. സേവ്യര്‍ കുടിയാശ്ശേരി അധ്യക്ഷത വഹിച്ചു. ആലപ്പുഴ എം. പി ഡോ കെ. എസ് മനോജ്, അബ്രഹാം അറക്കല്‍, കാവാലം ബാലചന്ദ്രന്‍, അമൃത, പിജെ ഫ്രാന്‍സിസ്, സി. വി. ജോസ്, സുനില്‍ മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

NEW BLOG


jojas.blogspot.com

മുഖവായന


പ്ലാറ്റ്ഫോമിലൂടെ,

അങ്ങോട്ടുമിങ്ങോട്ടും

അലസം നടന്ന്,

എല്ലാ, അവയവങ്ങള്‍കൊണ്ടും

മൊബൈലില്‍,

സംസാരിച്ചുക്കൊണ്ടിരിക്കുന്ന

അവളുടെ

മുഖത്തു നിന്നും,

വായിച്ചെടുക്കാനാവുന്നുണ്ട്,

അവള്‍,

അവളുടെ,

പുരുഷനെ,

ചതിക്കുകയാണെന്ന്...


Author: പവിത്രന്‍ തീക്കുനി
ആയഞ്ചേരി തപാല്‍,വടകര.