witnesseye.blogspot.com
pachakakaran.blogspot.com (പാചകക്കാരന് )
jojas.blogspot.com
jojasmalayalam.blogspot.com
Tuesday, September 4, 2007
Monday, September 3, 2007
മഴയിലുണ്ടായ മകള്‍
മഴയെ അത്ര വെറുപ്പൊന്നുമായിരുന്നില്ല അയാള്‍ക്ക്. മഴയെ സ്നേഹിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നു. അത് അയാളില്‍ യൌവനം കത്തിനിന്ന കാലമായിരുന്നു. മഴയുടെ കുളിരില്‍ കെട്ടുപിണഞ്ഞ്, വടക്കേപറമ്പിലെ വാഴക്കൂട്ടത്തില്‍ അയാളും സൌമിനിയും എത്രയോ നേരം കിടക്കൂമായിരുന്നു. അന്നൊക്കെ മഴക്ക് സൌമിനിയുടെ ഗന്ധമായിരുന്നു.
കരയണ്ട നീ- അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു നടന്നു. മുന്‍പു പത്തുപതിനെട്ടു വര്‍ഷം മുന്‍പ്, ഞാന്‍ മഴയുമായ് കെട്ടുപിണഞ്ഞ ഒരു കാലത്ത്....... അന്നെന്നും ഞങ്ങള്‍ ഒരുമിച്ചായിരുന്നു..... എനിക്കിപ്പോഴെല്ലാം ഒര്ക്കാം ശരിയല്ലേ, നിണ്റ്റെ അമ്മച്ചീടെ പേരു മഴയെന്ന് തന്നെയല്ലേ?
അവള് ഞെട്ടിയുണര്‍ന്ന് അയാളെ നോക്കുമ്പോള്‍, അവളുടെ മുഖത്ത് നിറയെ മഴ വന്നുവീഴുന്നത് കണ്ടു.
Sunday, September 2, 2007
സ്റ്റാലിനിസ്റ്റുകള്‍ മടങ്ങി വരുന്നുണ്ട്

പ്രവാസി എഴുത്തുകാരന് പി. ജെ. ജെ ആന്റണിയുടെ “സ്റ്റാലിനിസ്റ്റുകള്‍ മടങ്ങി വരുന്നുണ്ട്” എന്ന കഥാസമാഹാരം പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് ആലപ്പുഴയില്‍ പ്രകാശനം ചെയ്തു.
എഴുത്തുകാരന് സ്വതന്ത്രനും നിര്‍ഭയനുമായി എഴുതുമ്പോഴാണ് മികച്ച രചനകള്‍ പിറക്കുന്നതെന്നും അതിനാല്‍ എഴുത്തുകാരനെ പാട്ടിലാക്കാനുള്ള തന്ത്രങ്ങള്‍ക്കെതിരെ അയാള്‍ സദാ ജാഗരൂകനായിരിക്കണമെന്നും പെരുമ്പടവം അഭിപ്രായപ്പെട്ടു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം കഥാകൃത്ത് കെ. എ. സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. യുവകഥാകൃത്ത് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് പുസ്തകത്തെ പരിചയപ്പെടുത്തി. പുതിയ കാലത്തെ പുതിയ രീതിയില്‍ ആവിഷ്കരിക്കുകയാണ് ഈ സമാഹാരത്തിലെ കഥകളെന്നും അതിനു സഹായകരമായ ഭാഷയും ആഖ്യാന ശൈലിയുമാണ് പി. ജെ. ജെ ആന്റണിയുടെ കരുത്തെന്നും ശിഹാബുദ്ദീന് പറഞ്ഞു.
മുഖരേഖ മാസികയുടെ മാനേജിങ്ങ് എഡിറ്റര്‍ ഫാ. സേവ്യര്‍ കുടിയാശ്ശേരി അധ്യക്ഷത വഹിച്ചു. ആലപ്പുഴ എം. പി ഡോ കെ. എസ് മനോജ്, അബ്രഹാം അറക്കല്‍, കാവാലം ബാലചന്ദ്രന്, അമൃത, പിജെ ഫ്രാന്‍സിസ്, സി. വി. ജോസ്, സുനില്‍ മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
മുഖവായന
Friday, August 31, 2007
ബാര്‍ട്ടര്‍ കാര്‍ഡ്
ഞാന്‍ പഠിച്ച സ്ക്കൂളിന്റെ പ്ലേഗ്രൌണ്ടിന് ഒരോമനപ്പേരുണ്ട് - മാറ്റപ്പാടം. കറന്‍സി നോട്ടുകള്‍ പ്രചാരത്തിലാകുന്നതിന് മുമ്പുള്ള കാലത്ത് ‘മാറ്റം’ എന്ന പേരില്‍ ബാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ വിഷുവാണിഭം നടന്നിരുന്നതുകൊണ്ടാണ് ഇങ്ങനെ പേരുവന്നത്. കറന്‍സി വന്നെങ്കിലും എല്ലാ വിഷുത്തലേന്നും മാറ്റം ഇപ്പോഴുമുണ്ട്. ഇഞ്ച, മുറം, വിശറി, ചുരയ്ക്ക (കള്ളിന് കുടത്തിനു പകരം, ചെത്തുകാര്‍ക്ക്), ചട്ടീം കലോം, എല്ല് (ചെത്തുകാര്‍ക്ക്), കുമ്മട്ടിങ്ങ (aka തണ്ണിമത്തന്/ബത്തക്ക), പന്നി, താറാവ്, ഒരു ഗ്ലാസിന് രണ്ടര രൂപയ്ക്ക് ശശി വില്‍ക്കുന്ന ഗോതമ്പു പായസം, ചെരട്ട കൊണ്ടുണ്ടാക്കിയ കിടുമണ്ടി എന്ന കളിപ്പാട്ടം (exclusive!) - ഇതൊക്കെയായിരുന്നു മാറ്റത്തിന്റെ ഹൈലൈറ്റ്സ്. ബിലീവ് ഇറ്റ് ഓര് നോട്ട്, പായസം ഒഴിച്ച് മറ്റെല്ലാമുണ്ടായിരുന്നു 2007-ലെ മാറ്റത്തിനും. മാറ്റത്തിനെ ഓര്‍ത്തത് ബാര്‍ട്ടര്‍ കാര്‍ഡ് കണ്ടപ്പോള്‍. പണം കൊടുക്കാതെയുള്ള സര്‍വീസുകളുടേയും പ്രൊഡക്ട്സിന്റേയും ക്രയവിക്രയമാണ് ബാര്‍ട്ടര്‍ കാര്‍ഡ് വഴിയും നടപ്പാകുന്നത്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബാര്‍ട്ടര്‍ കാര്‍ഡില്‍ ചേരാം. ഡയറക്ടറി നോക്കി വാങ്ങലും വില്‍ക്കലും നടത്താം, കാര്‍ഡില്‍ പോയന്റുകള്‍ നിറയ്ക്കാം, ഈ പോയന്റുകള്‍ ഉപയോഗിച്ച് മറ്റ് അംഗങ്ങളില്‍ നിന്ന് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോള്‍ വാങ്ങാം... സംഗതി simple. ചെറിയ അഡ്മിഷന് ഫീസ് മാത്രം പണമായി കൊടുക്കണം. ബാര്‍ട്ടര്‍ കാര്‍ഡിനും മുമ്പേ ഇടപാടുകാരുമായി ബാര്‍ട്ടര്‍ നടപ്പാക്കിയ ഒരു മാഗസിന് ഉടമയുണ്ടായിരുന്നു കൊച്ചിയില്‍. ഒടുവില്‍ അയാളുടെ ബാക്കോഫീസ് നിറയെ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞു. ശമ്പളത്തിന് പകരം സ്റ്റെബിലൈസറും മുളകുപൊടിയും കൊടുത്തു തുടങ്ങി. ഞാനങ്ങേരോട് പറഞ്ഞു: ബാങ്കുകാരുമായേ ബാര്‍ട്ടര്‍ ബിസിനസ് ചെയ്യാവൂ. സൈക്ക്യട്രിസ്റ്റുമായി ഒരിക്കലും ബാര്‍ട്ടര്‍ ബിസിനസ് ചെയ്യരുത്.
സന്ദര്‍ഭത്തിനൊത്ത് താഴല്‍
Subscribe to:
Posts (Atom)